കൊച്ചി: പ്രമുഖ ധനകാര്യ സേവനദാതാക്കളായ കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് 26-ാം സ്ഥാപകദിനം ആഘോഷിച്ചു. ദേശീയതല ഉദ്ഘാടനം കൊച്ചിയില്‍ കെഎസ്ഐഡിസി ചെയര്മാന് സി. ബാലഗോപാല്‍ നിര്‍വഹിച്ചു. ചെയര്മാന് ടി.പി. ശ്രീനിവാസന് അധ്യക്ഷത വഹിച്ചു.
വീടുകളില്‍ നേരിട്ടെത്തി ഉപഭോക്താക്കളുമായി സംവദിക്കുന്ന കണക്ട് ഇന്ത്യ കാമ്പയിന് സ്ഥാപകദിനത്തില്‍ തുടക്കം കുറിച്ചു. രാജ്യവ്യാപകമായി നടപ്പാക്കുന്ന ഈ പദ്ധതി ഉപഭോക്താക്കളുടെ എണ്ണം ഇരട്ടിയാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഉപഭോക്തൃ സേവനങ്ങളുടെ ഡോര്‍ സ്റ്റെപ്പ് ഡെലിവറിയും ഇതിലൂടെ ലക്ഷ്യമിടുന്നു.സാങ്കേതികവിദ്യയില്‍ ഊന്നിയ സേവനങ്ങളും സമൂഹമാധ്യമ സാന്നിധ്യവും വ്യാപിപ്പിക്കാന്‍ കെഎല്‍എം ഡിജിറ്റല്‍ ഡ്രൈവും കമ്പനി ഈവർഷം നടപ്പാക്കുന്നുണ്ട്.
സ്ഥാപകദിനാഘോഷ പരിപാടികളില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷിബു തെക്കുംപുറം, സിഇഒ മനോജ് രവി, വൈസ് പ്രസിഡന്റ് വി.സി. ജോര്‍ജ്കുട്ടി, ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ പിയൂസ് എ. കൊറ്റം, ഡയറക്ടര്‍ ബിജി ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ മേഖലാ ആസ്ഥാനങ്ങളിലും രാജ്യത്തെ മുഴുവന്‍ ബ്രാഞ്ചുകളിലും സ്ഥാപക ദിനാഘോഷം നടന്നു.